IndiaLatest

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 2000 കടന്നു

“Manju”

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കൊവിഡ് ബാധിച്ച്‌ ഏഴ് പേര്‍ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ കര്‍ണാടകയില്‍ ഒരാള്‍ കേരളത്തില്‍ മൂന്ന് പേര്‍ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,30,848 ആയി. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകള്‍ 0.03 ശതമാനമാണ്. 98.78 ശതമാനമാണ് റിക്കവറി റേറ്റ്.

 

Related Articles

Back to top button