IndiaKeralaLatestMalappuramThiruvananthapuram

കോവിഡ് 19; ജീവിതം വഴിമുട്ടി ദുരിതക്കയത്തില്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍

“Manju”

സിന്ധുമോള്‍ ആര്‍

മുക്കം: സംസ്ഥാനത്ത് ലോക് ഡൗണ്‍പ്രഖ്യാപിച്ച്‌ 4 മാസം പിന്നിടുമ്പോഴും ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ് ഓട്ടോ ടാക്സി തൊഴിലാളികളും. മാര്‍ച്ച്‌ 24ന് ആരംഭിച്ച ലോക് ഡൗണ്‍ 4 മാസം പിന്നിടുമ്പോള്‍ ചില മേഖലകളിലുള്ളവര്‍ നേരിയ തോതിലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടങ്കിലും ഓട്ടോ ടാക്സി തൊഴിലാളികളുടെ ജീവിതം ദുരിതപര്‍വം താണ്ടുക തന്നെയാണ്.

ഒരു മാസം മുന്‍പ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ആളുകള്‍ ഇപ്പോഴും പഴയപോലെ പൊതുഗതാഗത സംവിധാനവും ഓട്ടോ ടാക്സി വാഹനങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. ദിവസം 250 രൂപക്ക് പോലും ഓടുന്നില്ലന്ന് തൊഴിലാളികള്‍ പറയുന്നു. അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയും വലിയ തിരിച്ചടിയാണ്. സര്‍ക്കാരുകളും ഉത്തരവാദിത്തതപ്പെട്ട രാഷ്ടീയ പാര്‍ട്ടികളും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി സാധാരണക്കാരന്റെ സ്വന്തം വണ്ടി തിരഞ്ഞെടുത്തവരും അവരുടെ കുടുംബങ്ങളും വലിയ ദുരിതത്തില്‍ തന്നെയാണിപ്പോള്‍.

Related Articles

Back to top button