LatestThiruvananthapuram

പോലീസിന്റെ പെട്രോള്‍ പമ്പ് പൂട്ടി

“Manju”

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്തെ പോലീസ് പെട്രോള്‍ പമ്പ് പൂട്ടി. എസ്..പി ക്യാമ്പിലെ പമ്പാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതോടെ പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനവിതരണം നിലച്ചു.

ഇന്ധനം വാങ്ങിയ വകയില്‍ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയിരുന്നു. ഇതോടെയാണ് പമ്പ് അടയ്ക്കേണ്ട സാഹചര്യമുണ്ടായത്. പ്രതിസന്ധി മറികടക്കാന്‍ പോലീസ് വാഹനങ്ങള്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി.

എസ്..പി ക്യാമ്പില്‍ നിന്ന് ഇന്ധനം നിറച്ചിരുന്ന പോലീസ് വാഹനങ്ങള്‍ ഔദ്യോഗിക ഡ്യൂട്ടികള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്. പേരൂര്‍ക്കട എസ്..പി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനുള്ള തുക അനുവദിക്കാനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം വൈകുന്നത്.

Related Articles

Back to top button