IndiaLatest

റിപ്പോ നിരക്കില്‍ വര്‍ധനവില്ല

“Manju”

ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും റിപ്പോ നിരക്ക് ഉയരില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി തന്നെ തുടരും.

ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പണപ്പെരുപ്പം കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വര്‍ധനവ് വേണ്ടെന്നു വെക്കുകയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് വ്യാപന ഭീഷണിയുടെയും ആഗോള ബാങ്കിംഗ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധനവ് വേണ്ടെന്ന് വെച്ചത്. ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിലവിലെ പണപ്പെരുപ്പത്തിലെ നേരിയ കുറവും വളര്‍ച്ചാ മാന്ദ്യവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ നിരക്ക് കുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button