IndiaLatest

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യുഎസില്‍

“Manju”

വാഷിംഗ്ടണ്‍: ലോക ബാങ്ക് ഗ്രൂപ്പിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും 2023-ലെ വാര്‍ഷിക മീറ്റിംഗുകളിലും മറ്റ് ജി 20 മീറ്റിംഗുകളിലും പങ്കെടുക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ്ടണിലെത്തി. അംബാസഡര്‍ തരണ്‍ജിത് സിംഗ് സിന്ധു കേന്ദ്ര ധനമന്ത്രിയെ സ്വീകരിച്ചു. ഏപ്രില്‍ 10 മുതല്‍ 16 വരെ ലോകമെമ്പാടുമുള്ള ധനമന്ത്രിമാരുമായും കേന്ദ്ര ബാങ്കുദ്യോഗസ്ഥരുമായും നിര്‍മ്മല സീതാരാമന്‍ ചര്‍ച്ച നടത്തും. ഇന്ന് വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുക.

നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ പരസ്പര താത്പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെ കാണും. കൂടാതെ ഇന്ത്യ, ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ സഹഅദ്ധ്യക്ഷതയില്‍ ഗ്ലോബല്‍ സൊവ്‌റിന്‍ ഡെബ്റ്റ് യോഗം നടക്കും.

ഏപ്രില്‍ 12, 13 തീയതികളില്‍ നിര്‍മ്മല സീതാരാമനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും ചേര്‍ന്ന് രണ്ടാം ജി-20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും എഫ്‌എംസിബിജി യോഗത്തിന് നേതൃത്വം നല്‍കും. ആഗോള പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള വിവധ ചര്‍ച്ചകളില്‍ നടക്കും. യോഗത്തില്‍, ഭക്ഷ്യഊര്‍ജ്ജ അരക്ഷിതാവസ്ഥ പരിഹരിക്കുക, ആഗോള കടബാധ്യതകള്‍ കൈകാര്യം ചെയ്യുക, വികസന ബാങ്കുകളെ ശക്തിപ്പെടുത്തുക, കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണം, അന്താരാഷ്‌ട്ര നികുതി, സാമ്പത്തിക മേഖലാ വിഷയങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഏപ്രില്‍ 14-ന്, ക്രിപ്റ്റോ അസറ്റുകളുടെ മാക്രോഫിനാന്‍ഷ്യല്‍ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അപകടസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതിനുമുള്ള നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ക്രിപ്റ്റോ അസറ്റുകളുടെ മാക്രോഫിനാന്‍ഷ്യല്‍ പ്രത്യാഘാതങ്ങള്‍എന്ന വിഷയത്തില്‍ ഉന്നതതല സെമിനാറില്‍ ധനമന്ത്രി പങ്കെടുക്കും.

 

Related Articles

Back to top button