IdukkiKeralaKollamLatest

കൊല്ലത്ത് ഇന്ന് 69 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 42 പേർക്ക് കൊവിഡ്

“Manju”

കൊല്ലം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും രോഗബാധ ഉണ്ടായി. കൊല്ലം ജില്ലാ ജയിലിലെ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 13 പേരുടെ കണക്ക് മാത്രമാണ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് കൊല്ലം ജില്ലയിലാണ്.168 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൺറോത്തുരുത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളും തൃക്കോവിൽവട്ടം പഞ്ചായത്തിലെ 1, 22, 23 എന്നീ വാർഡുകളും പുതിയ കണ്ടെയ്ൻ്റ്മെൻ്റ് സോണായി ഉൾപ്പെടുത്തി.

ഇടുക്കിയിൽ ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഏലപ്പാറ പഞ്ചായത്ത് പ്രിസഡന്റിനും, ഭാര്യക്കും, ഡ്രൈവറിനും രോഗബാധയുണ്ടായ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 16 പേർക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും രോഗബാധയുണ്ടായി. 30 പേർ ഇന്നു ജില്ലയിൽ രോഗമുക്തി നേടി. 355 പേരാണ് നിലവിൽ ചികിത്സയിലുള്ളത്

Related Articles

Back to top button