IndiaLatest

ആലഞ്ചേരിക്ക് പണികൊടുത്തത് സെക്രട്ടറി – ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

“Manju”

കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും , 8 ലത്തീൻ മെത്രാന്മാർക്കും എതിരെ വ്യാജ്യരേഖ നിർമ്മിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ 3 വൈദികർ ഉൾപ്പെടെ 4 പേർക്കെതിരെയാണ് കുറ്റപത്രം. കർദ്ദിനാളിൻ്റെ മുൻ സെക്രട്ടറിയായിരുന്ന ഫാ.ടോണി കല്ലൂക്കാരൻ ഒന്നാം പ്രതി. ഫാ. പോൾ തേലക്കാട്ട് രണ്ടാം പ്രതിയും ഫാ. ബെന്നിമാരം പറമ്പിൽ മൂന്നാം പ്രതിയുമാണ്. എറണാകുളം കലൂർ സ്വദേശി ആദിത്യനാണ് നാലാം പ്രതി.പ്രതികള്‍ക്കെതിരെ 120 B, 465,468,471, 469,470,474, , R/w 34 IPC എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെയും നിയമിച്ചിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ വസ്തുക്കള്‍ അനധികൃതമായി വില്‍പന നടത്തി കോടികള്‍ സമ്പാദിച്ചെന്നും ഈ തുക ബാങ്കില്‍ നിക്ഷേപിച്ചെന്ന് സമര്‍ഥിക്കാനുമായിരുന്നു പ്രതികള്‍ വ്യാജരേഖ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിട്ടത്.

എന്നാല്‍ ഇതിനായി പ്രതികള്‍ നിര്‍മ്മിച്ചെടുത്ത ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പിന്നീട് വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സഭ നിയമ നടപടികളിലേയ്ക്ക് പ്രവേശിച്ചത്. കേസില്‍ ഒരു പ്രതിയെ അറസ്റ്റുചെയ്യുകയും മറ്റ് പ്രതികളെ കണ്ടെത്തുകയും ചെയ്തിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായത് സഭയുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ ഈ ഗൂഢാലോചന നടക്കുമ്പോള്‍ കേസിലെ ഒന്നാം പ്രതിയായിരുന്ന ഫാ. ടോണി കല്ലൂക്കാരന്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായി സേവനം ചെയ്യുകയായിരുന്നു. ആ പദവിയിലിരുന്നുകൊണ്ടാണ് ഇദ്ദേഹം കര്‍ദിനാളിനെ ഒറ്റുകൊടുക്കുന്ന ഗൂഢ നീക്കങ്ങള്‍ നടത്തുകയും വ്യാജരേഖകള്‍ പുറത്തുവിടുകയും ചെയ്തത്.

Related Articles

Back to top button