IndiaLatest

പാകിസ്താന്‍ വിദേശകാര്യ മന്ത്രി  മെയ് നാലിന് ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ മെയ് നാലിന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തും. 2014-ല്‍ നവാസ് ഷരീഫിന്റെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു പാകിസ്താന്‍ നേതാവ് ഇന്ത്യയിലേക്കെത്തുന്നത്.

മെയ് നാല്, അഞ്ച് തീയതികളിലായി ഗോവയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലേക്കുള്ള പാക് പ്രതിനിധി സംഘത്തെ ബിലാവല്‍ ഭൂട്ടോ നയിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്, ജയ്ശങ്കറിന്റെ ക്ഷണപ്രകാരമാണ് ഭിലാവല്‍ ഭൂട്ടോ കൗണ്‍സിലില്‍ പങ്കെടുക്കുന്നതെന്ന് പാകിസ്താന്‍ അറിയിച്ചു.

Related Articles

Back to top button