InternationalLatest

അജ്ഞാത രോഗം ആശങ്ക ഉയര്‍ത്തുന്നു

“Manju”

തെക്കന്‍ സുഡാനില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന അജ്ഞാത രോഗം പുതിയ ആശങ്ക ഉയര്‍ത്തുകയാണ്. തെക്കന്‍ സുഡാനിലെ വടക്കന്‍ മേഖലയിലുള്ള ജോംഗ്ലേയി സംസ്ഥാനത്തെ ഫാംഗക്കില്‍ 97 ആളുകളാണ് ഇതുവരെ ഈ അജ്ഞാത രോഗത്തിന് ഇരയായി മരണമടഞ്ഞത്.പ്രായമായ ഒരു സ്ത്രീയുടെ മരണമായിരുന്നു ഈ അജ്ഞാത രോഗത്തെ കുറിച്ച്‌ ആദ്യം വെളിപ്പെടുത്തിയതെന്ന് ഫാംഗാക്ക് കൗണ്ടി കമ്മീഷണര്‍ പറഞ്ഞു. പ്രായമായവരേയും അതുപോലെ 14 വയസ്സിനു താഴെയുള്ള കുട്ടികളേയുമാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്ന് തെക്കന്‍ സുഡാന്‍ ആരോഗ്യകാര്യ മന്ത്രാലയം അറിയിച്ചു.ചുമ, അതിസാരം, പനി, തലവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ശരീരക്ഷീണം, നെഞ്ചുവേദന എന്നിവയാണ് ഈ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങളെന്നും ആരോഗ്യകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നു

Related Articles

Back to top button