KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (23-04-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • ശാന്തിഗിരി ആശ്രമം, പോളയത്തോട് ബ്രാഞ്ചിൽ ഗുരു സന്ദർശനം നടത്തിയതിന്റെ മുപ്പതാമത് വാർഷികം ആഘോഷിക്കുന്നു. വൈകുന്നേരം 4 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം.
  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് തിരുവനന്തപുരം, ആയുർവേദ കോളേജ് ജംഗ്ഷനിൽ ശാന്തിഗിരി ടീ-സ്‌ക്വയർ ഉദ്ഘാടനം നിർവഹിക്കുന്നു.
  • ശാന്തിഗിരി ആശ്രമം, കല്ലാർ ബ്രാഞ്ച് അൻപത്തി ഒന്നാമത് വാർഷികം. ആഘോഷങ്ങളുടെ ഭാഗമായി ആരാധന, ധ്വജം ഉയർത്തൽ, ഗുരുപൂജ, സത്സംഗം, അന്നദാനം, രാവിലെ ആറു മുതൽ വൈകിട്ട് 6 മണി വരെ യൂണിറ്റ് അടിസ്ഥാനത്തിൽ പ്രത്യേക പ്രാർത്ഥന എന്നിവ നടക്കുന്നു.
  • രാവിലെ 11:30ന് പാലക്കാട് – ഓലശ്ശേരി, പൂതൻകാട് ശ്രീ അയ്യപ്പൻ ഡി യുടെ പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം പാലക്കാട് ഏരിയ ചീഫ് സർവ്വാദരണീയ സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി നിർവഹിക്കുന്നു.
  • രാവിലെ 11: 30ന് തിരുവനന്തപുരം റൂറൽ ഏരിയയിൽ, ജനസേവകപുരം, അംബുജത്തിൽ ശ്രീ കിഷോർ കുമാർ ടി കെ യുടെ പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം സമാദരണീയ സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ചിൽ രാവിലെ 10 നും 12നും ഇടയ്ക്ക് എറണാകുളം, നോർത്ത് പറവൂർ, ഗുരുകൃപയിൽ ശ്രീ ജോഷി സി കെയുടെയും ശ്രീമതി ശാന്ത സി എൻ ന്റെയും മകൻ ശ്രീ അഭിജിത്ത് സി ജെ യും എറണാകുളം – നോർത്ത് പറവൂർ, സി പി തുരുത്ത് ശ്രീ തമ്പി ടി ബി യുടെയും ശ്രീമതി മിനി കെ പി യുടെയും മകൾ കുമാരി ദിവ്യാമോൾ ടി ടി യും തമ്മിലുള്ള വിവാഹം നടക്കുന്നു. എറണാകുളം ഏരിയ ഹെഡ്, സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button