Uncategorized

ഇരട്ടകൾ; പക്ഷെ പിറന്ന് രണ്ട് വർഷത്തിൽ..

“Manju”

എല്ലാവര്‍ക്കും ഇരട്ടകുട്ടികളായ കുഞ്ഞുങ്ങളോട് ഒരു പ്രത്യേക സ്‌നേഹമാണ്. അമ്മയില്‍ നിന്ന് ഒരു ദിവസം ഒരു വയറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന ആ മുഹൂര്‍ത്തം എല്ലാവരിലും വളരെ സ്‌പെഷ്യലായിരിക്കും.

പലപ്പോഴും ഇവരുടെ ജനനസമയങ്ങള്‍ തമ്മില്‍ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ കാണുകയുളളൂ. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം ഏറെ വ്യത്യസ്തമായ കഥയാണ് ടെക്‌സസില്‍ നിന്നുളള ദമ്ബതികള്‍ക്ക് പറയാനുളളത്. അവര്‍ക്ക് ഇരട്ടക്കുട്ടികളാണ് ജനിച്ചത്, എന്നാല്‍ ഒരു കുട്ടി 2022-ലും ഒരാളുടെ ജനനം 2023-ലുമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ കൂടിയാണ് സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ ഗര്‍ഭിണിയെ രക്തസമ്മര്‍ദ്ദം കൂടുകയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതു. ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും സിസേറിയന് നടത്തുവാന്‍ എത്രയും വേഗം ഓപ്പറേഷന്‍ തീയേറ്റില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ഉടനെത്തന്നെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ഉണ്ടായി. 2023- ജനുവരി 11നായിരുന്നു മുന്‍പ് ഓപ്പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്രയും ദിവസം നീട്ടിയാല്‍ കുഞ്ഞുങ്ങളെ ദോഷമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഡോക്ടര്‍മാര്‍ എത്രയും വേഗം സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്. അങ്ങനെ ഈ പുതുവത്സരം രാവിലെ തന്നെ അവളുടെ സിസെക്ഷന്‍ നടത്തിയത്.

2022 ഡിസംബര്‍ 31-ന് രാത്രി 11.55ന് ഇരട്ടക്കുട്ടികളില്‍ ഒരാളെ പുറത്തെടുത്തത്. ഒരു കുഞ്ഞുണ്ടായി ഏഴ് മിനിറ്റ് കഴിഞ്ഞപ്പോള്‍ 2023 ജനുവരി ഒന്നില്‍ രണ്ടാമത്തെ കുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത്. കൂടാതെ ആദ്യ കുഞ്ഞിന് ആനി ജോ എന്നും രണ്ടാമത് കുഞ്ഞിന് എഫി റോസ് എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം സംഭവമാണിത്.കഴിഞ്ഞവര്‍ഷം കാലിഫോണിയയില്‍ നിന്നുള്ള ദമ്ബതികള്‍ക്കും സമാനമായ രീതിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടുവര്‍ഷങ്ങളിലായി കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. 2021 ഡിസംബര്‍ 31-നും 22 ജനുവരി ഒന്നിനുമായാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫാത്തിമ മാട്രിഗല്‍ എന്ന യുവതി തന്റെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇനി ഒരു 12 മാസം കൂടി കാത്തിരിക്കണം ഇത്തരം ഒരു വാർത്ത കേൾക്കാനായി.

Related Articles

Back to top button