IndiaKeralaLatest

കോവിഡ് പ്രതിരോധം ; ഇന്ത്യയില്‍ ​മരണത്തിന് കീഴടങ്ങിയത്​ 200ഓളം ഡോക്​ടര്‍മാര്‍

“Manju”

സിന്ധുമോള്‍ ആര്‍

ചെ​ന്നൈ: കൊവിഡ് അതിവേഗം പടരുന്നതിനിടെ രാജ്യത്തെ ഡോക്ടര്‍മാരുടെ സുരക്ഷയില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐ എം എ) പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇ​ന്ത്യ​യൊ​ട്ടാ​കെ 196 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായാണ് ഐ എം എയുടെ കത്തിലുള്ളത്. മ​രി​ച്ച ഡോ​ക്​​ട​ര്‍​മാ​രി​ല്‍ 170ഓ​ളം പേ​ര്‍ 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​ണ്.

രാ​ജ്യ​ത്ത്​ മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ഡോ​ക്​​ട​ര്‍​മാ​രാ​ണു​ള്ള​ത്. 40 ശതമാനം പേര്‍ ജനറല്‍ ഫിസിഷ്യന്മാരാണ്. പനി അടക്കം സാധാരണ അസുഖങ്ങളുമായി രോഗികള്‍ സമീപിക്കുക ഇവരെയാണ്. അതിനാല്‍, സമ്പര്‍ക്ക സാധ്യതയേറും. ആശുപത്രികളിലെ സൗകര്യക്കുറവും മരുന്നുകളുടെ അഭാവവുമെല്ലാം സ്ഥിതി ഗുരുതരമാക്കുന്നെന്നും- കത്തില്‍ ചൂണ്ടിക്കാട്ടി. കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച ഡോ​ക്​​ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യും ഐ.​എം.​എ പു​റ​ത്തി​റ​ക്കി.

Related Articles

Back to top button