InternationalLatest

103 വയസിലും തരംഗമായി ജെന്നി മുത്തശ്ശി

“Manju”

 

‘ആവേശഭരിത’ എന്നാണ് ഷെല്ലി ഗൺ തന്റെ 103 വയസ്സുള്ള മുത്തശ്ശിക്ക് നൽകുന്ന വിശേഷണം. ഈ മാസം ആദ്യത്തിലാണ് ജെന്നി സ്റ്റെജ്ന എന്നു പേരുള്ള മുത്തശ്ശി കോവിഡ്–19 ബാധിച്ച് മാസാച്യൂസിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. മുത്തശ്ശിയുടെ പ്രായം പ്രതികൂല ഘടകമായതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ബന്ധുക്കൾക്കോ ഡോക്ടർമാർക്കോ യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ, എല്ലാവരെയും അദ്ഭുതപ്പെടുത്തി കൊണ്ട് കോവിഡിനെ പരാജയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ജെന്നി മുത്തശ്ശി.
ജീവിതത്തോടുള്ള മുത്തശ്ശിയുടെ അഭിനിവേശം തന്നെയാണ് തിരികെ കൊണ്ടു വന്നതെന്ന് നിസ്സംശയം പറയുകയാണ് ചെറുമകൾ ഷെല്ലി ഗൺ. കോവിഡിന് സ്വന്തം ജീവൻ വിട്ടു കൊടുക്കാൻ മുത്തശ്ശി തയാറായിരുന്നില്ല. ജീവിതത്തിലുട നീളം അവർ കാത്തു സൂക്ഷിച്ചതും പോരാട്ട വീര്യമാണ്. ആഗ്രഹിക്കുന്നത് പൊരുതി നേടാനുള്ള ആവേശം എക്കാലവും അവർക്കുണ്ടായിരുന്നു.’– ഷെല്ലി വ്യക്തമാക്കി.

മൂന്നാഴ്ച മുൻപാണ് സ്റ്റെജ്നയ്ക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. അവരുടെ നഴ്സിങ് ഹോമിലെ ആദ്യത്തെ കേസായിരുന്നു ജെന്നി മുത്തശ്ശിയുടേത്. ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു.താനും, ഭർത്താവ് ആദം, നാലു വയസ്സുള്ള മകൾ വയലറ്റും കാണാനെത്തിയപ്പോൾ മുത്തശ്ശിയുടെ അവസാന നാളുകളാണെന്നു കരുതി എന്നും ഷെല്ലി ഗൺ വ്യക്തമാക്കി. മെയ് 13ന് സ്റ്റെജ്ന രോഗമ മുക്തി നേടിയെന്ന വാർത്തയാണ് ഷെല്ലിയെ തേടിയെത്തിയത്. ദൈവത്തോടും മുത്തശ്ശിയെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. കുറെ നാളുകൾക്കു ശേഷം ഇഷ്ടപ്പെട്ട ബിയർ മുത്തശ്ശി കഴിക്കുന്ന ചിത്രവും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Related Articles

Back to top button