IndiaLatest

ലൗ​വ്ജി​ഹാ​ദ് നി​യ​മം; അ​റ​സ്റ്റ് വേണ്ട- അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി

“Manju”

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്റെ വി​വാ​ദ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത മു​സ്‌​ലിം യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. കേ​സി​ല്‍ കോ​ട​തി അ​ടു​ത്ത വാ​ദം കേ​ള്‍​ക്കു​ന്ന​തു​വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ പ്ര​തി ന​ദീം (32) ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​വാ​ദ ല​വ്ജി​ഹാ​ദ് വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത്. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി​യും ഒ​രു പ്ര​മു​ഖ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്ബ​നി​യി​ലെ ക​രാ​ര്‍ ജോ​ലി​ക്കാ​ര​നു​മാ​യ അ​ക്ഷ​യ് കു​മാ​ര്‍ ത്യാ​ഗി​യാ​ണ് ന​ദീ​മി​നും സ​ഹോ​ദ​ര​ന്‍ സ​ല്‍​മാ​നും എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. തൊ​ഴി​ലാ​ളി​യാ​യ ന​ദിം ഹ​രി​ദ്വാ​റി​ലെ ത​ന്‍റെ വീ​ട്ടി​ല്‍ പ​തി​വാ​യി പോ​കു​ക​യും ഭാ​ര്യ പ​രു​ലി​നെ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ണ​യ വ​ല​യി​ല്‍ കു​ടു​ക്കു​ക​യും ചെ​യ്തു. അ​വ​ളെ വ​ശീ​ക​രി​ക്കാ​ന്‍, ന​ദീം സ്മാ​ര്‍​ട്ട്ഫോ​ണ്‍ സ​മ്മാ​നി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​ന​വും ന​ല്‍​കി​യെ​ന്നും അ​ക്ഷ​യ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ക്ഷ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് വി​വാ​ദ മ​ത​പ​രി​വ​ര്‍​ത്ത​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. ഇ​തി​നെ​തി​രെ ന​ദിം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും അ​ടു​ത്ത വാ​ദം കേ​ള്‍​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യു​വ​തി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ന​ദീം നി​ര്‍​ബ​ന്ധം ച​ലു​ത്തി​യ​താ​യി ഇ​തു​വ​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കേ​സി​ല്‍‌ ഇ​ര​യാ​യ യു​വ​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ആ​ളും ന​ന്മ​യും തി​ന്മ​യും മ​ന​സി​ലാ​ക്കാ​ന്‍‌ ക​ഴി​വു​ള്ള​യാ​ളു​മാ​ണ്. അ​വ​ള്‍​ക്കും ഹ​ര്‍​ജി​ക്കാ​ര​നും സ്വ​കാ​ര്യ​ത​യ്ക്കു​ള്ള മൗ​ലി​കാ​വ​കാ​ശ​മു​ണ്ട്. അ​തി​നൊ​പ്പം ത​ന്നെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ബ​ന്ധ​ത്തി​ന്റെ  അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്‌ സം​ബ​ന്ധി​ച്ച്‌ ബോ​ധ​വാ​ന്മാ​രാ​യ മു​തി​ര്‍​ന്ന​വ​രാ​ണ് അ​വ​രെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button