Uncategorized

യുവാക്കള്‍ക്ക് ക്ലാസ് മുറിക്ക് പുറത്ത് പരിജ്ഞാനം നല്‍കുന്നതില്‍ ‍സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങള്‍ക്ക് ക്ലാസ് മുറിക്ക് പുറത്ത്ഇന്റേണ്‍ഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘യുവശക്തി പ്രയോജനപ്പെടുത്തലും നൈപുണ്യവും വിദ്യാഭ്യാസവുംഎന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയുടെ അമൃത് കാലത്തെ പ്രധാന ആശയങ്ങളാണ് യുവശക്തിയും നൈപുണ്യവും വിദ്യാഭ്യാസവും. ഈ കാഴ്ചപ്പാടോടെ രാജ്യത്തിന്റെ അമൃത് യാത്രയെ നയിക്കുന്നത് യുവാക്കളാണെന്നും പധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയിലെ സിലബസ് കാഠിന്യമുളളതായിരുന്നു. അത് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസവും സ്‌കെയിലിംഗും യുവക്കളുടെ അഭിരുചിക്കനുസരിച്ച്‌ പുനഃക്രമീകരിക്കുയും യുവാക്കള്‍ രാജ്യത്തിന്റെ ഭാവിക്ക് ആവിശ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സമ്ബ്രദായത്തെ കൂടുതല്‍ പ്രായോഗികവും വ്യവസായാധിഷ്ഠിതവുമാക്കി അതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എവിടെയും അറിവിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന സംവിധാനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതഅദ്ദേഹം ചൂണ്ടിക്കാട്ടി. 3 കോടി അംഗങ്ങളുള്ള ഇലേണിംഗ് പ്ലാറ്റ്ഫോം ഉദാഹരണ്. വിര്‍ച്വല്‍ ലാബുകളും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയും വിജ്ഞാനത്തിന്റെ വലിയ മാധ്യമമായി മാറാനുള്ള സാധ്യത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങുന്നില്ല, സാങ്കേതികവിദ്യയുടെ ഫലമായി ലോകം വിദ്യാര്‍ത്ഥികളുടെ കൈക്കുമ്പിളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button