Uncategorized

കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളിൽ തീവ്ര മഴ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പാണ്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒരു ഇടവേളയ്‌ക്ക് ശേഷം കാലവർഷക്കാറ്റ് വീണ്ടും സജീവമാകുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ചൊവ്വാഴ്ചയും, കൊല്ലം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരത്തായി ഒരു ന്യൂനമർദ്ദപാത്തിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കാലവർഷക്കാറ്റ് വീണ്ടും സജീവമാകുന്നത്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Related Articles

Back to top button