കശ്മീര്‍ താഴ്വരയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നു

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിലെ താഴ്വരയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ ആലോചിക്കുന്നു. .ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ.
കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം രണ്ട് വര്‍ഷമായി ചര്‍ച്ചയിലുണ്ട്. പ്രതിരോധ , ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പുറമെ, സായുധ സേന, പൊലീസ് എന്നിവര്‍ കൂടി ഭാഗമായ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു.
സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനി ദില്ലിയില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ്.