KeralaLatest

നവജ്യോതിശ്രീകരുണാകരഗുരു പ്രാധാന്യം നല്‍കിയത് കുടുംബബന്ധങ്ങള്‍ക്ക് – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”
ശാന്തിഗിരി നവ‌ഒലി ജ്യോതിര്‍ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു.

പോത്തന്‍കോട് (തിരുവനന്തപുരം): നവജ്യോതിശ്രീ കരുണാകരഗുരു ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് കുടുംബബന്ധങ്ങള്‍ക്കാണെന്നും ഭാരതത്തിന്റെ സനാതനമായ കുടുംബ പാരമ്പര്യങ്ങളെക്കുറിച്ചും അതിന്റെ ഉറപ്പിനെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ആര്‍ദ്രതയെക്കുറിച്ചുമെല്ലാം ഗുരു സാധാരണക്കാരന്റെ ഭാഷയില്‍ ലോകത്തോട് സംസാരിച്ചുവെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമത്തിലെ ഇരുപത്തിനാലമത് നവ‌ഒലി ജ്യോതിര്‍ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ഒരു സന്ന്യാസാ‍ശ്രമം മാത്രമല്ല, ആയിരക്കണക്കിന് ഗൃഹസ്ഥാശ്രമികളും അവരുടെ കുടുംബങ്ങളുമാണ് ഈ പരമ്പരയുടെ അടിത്തറ. അനുഭവമാണ് ശാന്തിഗിരിയുടെ ആത്മീയത. സാധാരണ കുടുംബത്തില്‍ ജനിച്ച് അസാധാരണമായി ജീവിച്ച് 72 സംവത്സരങ്ങള്‍ കൊണ്ട് ആത്മീയതയില്‍ സ്വതന്ത്വമായ പാത വെട്ടിത്തുറന്ന് ലോകത്തിന് വേറിട്ട ആത്മീയ സംഭാവനകള്‍ നല്‍കിയ മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. വിശക്കുന്നവന് ആഹാരം നല്‍കിയാണ് ഗുരു മാനവികതയെ പ്രോജ്ജ്വലിപ്പിച്ചതെന്നും ആശ്രമത്തിന്റെ എല്ലാ ശാഖകളിലും അത് ഇന്നും തുടരുന്നുവെന്നും സ്വാമി പറഞ്ഞു.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി,  പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി, ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി.

കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍, ഡോ.റ്റി.വി.ശ്രീനി, ഡോ.റ്റി.കെ.സുജന്‍, ഡോ.അനില്‍കുമാര്‍. എം.വി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.എസ്.ജയചന്ദ്രന്‍ രചിച്ച ‘ ഗുരുപഥങ്ങളിലെ കന്യാകുമാരി’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം നടത്തി.

ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മുന്‍ ഡി.ജി.പി കെ.പി.സോമരാജന്‍, മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൌഷാദ് യൂനിസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, ബിജെപി വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ബിജെപി ജില്ലാ ട്രഷറര്‍എം.ബാലമുരളി, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.മുനീര്‍, മുന്‍ തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക, ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ചെയര്‍മാന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്‍, വയലാര്‍ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില്‍കുമാര്‍. എം, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഷോഫി.കെ, കോണ്‍ഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരണ്‍ദാസ്, ഡോ.സ്വപ്ന ശ്രീനിവാസന്‍, ബ്രഹ്മചാരി അരവിന്ദ്. പി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button