IndiaLatest

യുജിസി, നെറ്റ് പരീക്ഷകള്‍ അടുത്തമാസം ആരംഭിക്കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : മെയ് – ജൂണ്‍ മാസങ്ങളില്‍ നടക്കേണ്ടയിരുന്ന യുജിസി നെറ്റ്, വിവിധ പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. പരീക്ഷയ്ക്കു 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും.

യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 മുതല്‍ 25 വരെയും നടക്കും. ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ അടുത്തമാസം 6 മുതല്‍ 11 വരെ നടന്നുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്സ്റ്റിയുടെ പിഎച്ച്‌ഡി പ്രവേശന പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തും. മാറ്റിവച്ച ആറ് പരീക്ഷകളുടെ തീയ്യതിയാണ് പ്രഖ്യാപിച്ചത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് പരീക്ഷാ തീയതിയുടെ പതിനഞ്ച് ദിവസം മുന്‍പ് വൈബ് സൈറ്റില്‍ നിന്ന് ലഭ്യമാകും.

Related Articles

Back to top button