LatestThiruvananthapuram

സൈഡ് നൽകിയില്ല, പത്ത് വയസുകാരനും കുടുംബത്തിനും ക്രൂരമർദ്ദനം

“Manju”

തിരുവനന്തപുരം: സൈഡ് നൽകിയില്ലെന്നാരോപിച്ച് അപകടത്തിൽപെട്ട കുടുംബത്തിന് നേരെ ആംബുലൻസ് ജീവനക്കാരുടെ അതിക്രമം. പത്ത് വയസുകാരനും അച്ഛനും സഹോദരനും ഉൾപ്പെടെയുളളവരെ മർദ്ദിച്ചതായാണ് പരാതി.

എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മലയിൻകീഴ് സ്വദേശി റഹീസ് ഖാനും കുടുംബത്തിനുമാണ് ആംബുലൻസ് ഡ്രൈവർമാരുടെ മർദ്ദനമേറ്റത്. കഴക്കൂട്ടത്തിന് സമീപം കുടുംബം സഞ്ചരിച്ച പിക്ക് അപ്പ് വാനും ആംബുലൻസും അപകടത്തിൽപ്പെട്ടിരുന്നു.

പിക്ക് അപ് വാൻ മറിഞ്ഞപ്പോൾ റഹീസിന്റെ ഏഴ് വയസുകാരിയായ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു. ഇവിടുത്തെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് രാത്രി ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്.

സമീപത്ത് വെച്ച് കുടുംബം സഞ്ചരിച്ച പിക്ക്വാനും ആംബുലൻസും അപകടത്തിൽപ്പെട്ടു. പിക്കഅപ് വാൻ മറിഞ്ഞപ്പോൾ റഹീസിന്റെ ഏഴ് വയസുകാരിയായ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ ആംബുലൻസ് ഡ്രൈവർ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു.

കൈയ്യിലെ എല്ല് മൂന്നായി നുറുങ്ങിയ കുട്ടിയെ ഡോക്ടർ പരിശോധിക്കുന്നതിനിടൊണ് വാക്കേറ്റമുണ്ടായത്. ആംബുലൻസിന് അരിക് നൽകിയില്ലെന്ന് ആരോപിച്ച് ആശുപത്രിക്ക് പുറത്ത് നിന്ന് തുടങ്ങിയ തർക്കമാണ് ആശുപത്രിക്ക് അകത്ത് ആക്രമണത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഘർഷത്തിൽപ്പെട്ട റഹീസിന്റെ പത്ത് വയസുകാരനായ മകനും പരിക്കേറ്റു.

ആശുപത്രിയിൽ എത്തിക്കും മുൻപ് കഴക്കൂട്ടത്ത് വച്ച് ആംബുലൻസ് സംഘം വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. മലയിൻകീഴിൽ നിന്ന് ചന്തവിളയിലേക്ക് പോകും വഴി ആംബുലൻസ് ജീവനക്കാർ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി.

അതേസമയം റോഡിൽ വെച്ച് വാഹനം ഇടിച്ചിട്ടില്ലെന്നാണ് ആംബുലൻസ് ജീവനക്കാർ പറയുന്നത്. അപകടത്തിൽ പെട്ടപ്പോൾ സഹായിച്ചിട്ടും അസഭ്യം പറഞ്ഞതാണ് മർദ്ദനത്തിന് പ്രകോപനമെന്നും ഇവർ ആരോപിക്കുന്നു.സംഘർഷവുമായി ബന്ധപ്പെട്ട് എസ് എ ടി ആശുപത്രി സൂപ്രണ്ട് പോലീസിൽ പരാതി നൽകി.

Related Articles

Back to top button