KeralaLatest

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ്

“Manju”
ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ്

പോത്തന്‍കോട് : പുതിയ ഒരു തര്‍ക്കം തുടങ്ങിയിരിക്കുന്നു അത് കേരള പോലീസും പച്ചമാങ്ങയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയാണത്. മാങ്ങ കണ്ടാല്‍ പോലീസ് എടുക്കും അല്ലെങ്കില്‍ വാങ്ങിക്കൊണ്ടുപോകും എന്നാണ് ഇപ്പോ പറയുന്നത്. കാഞ്ഞിരപ്പള്ളിയില്‍ കുടുക്കിയത് സി.സി.ടി.വി. കാമറകളാണെങ്കില്‍ അതിലും വലിയ തെളിവായത് കടത്തിണ്ണയിലിരുന്ന സാധാരണക്കാരാണ്.
തിരുവനന്തപുരം പോത്തന്‍കോട് കരൂരില്‍ കഴക്കൂട്ടം എസ്.പി.യുടെയും, പോത്തന്‍കോട് സി..യുടേയും പേര് പറഞ്ഞാണ് പോലീസുകാരന്‍ മാങ്ങവാങ്ങാന്‍ എത്തിയതെന്ന് കടയുടമ പറയുന്നു. അഞ്ച് കിലോ മാങ്ങവാങ്ങിയതിന് ശേഷം മേലുദ്യോഗസ്ഥന്‍ ഗുഗിള്‍ പേ വഴി പണം നല്‍കുമെന്നറിയിച്ചാണ് പോയത്. പോത്തന്‍കോട് സി..യും എസ്.. ഇടയ്ക്ക് വന്ന് സാധനം വാങ്ങുന്നതിനാല്‍ കടയുടമയ്ക്ക് സംശയം തോന്നിയില്ല. ദിവസങ്ങള്‍കഴിഞ്ഞിട്ടും പണം ഗൂഗിള്‍ പേ വഴി വരാതിരുന്നപ്പോഴാണ് കടയുടമ സി..യോട് കാര്യം പറയുന്നത്. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കണ്ടെത്തണമെന്ന് സി..യും തീരുമാനിച്ചു. ഡ്യൂട്ടിയുടെ ഭാഗമെന്നോണം ഓരോ പൊലീസുകാരനെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. രഹസ്യമായി സിഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കടയുടമയോട് സിഐ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന്‍ പറഞ്ഞു.

Related Articles

Back to top button