KeralaLatest

ഊരാളുങ്കല്‍ മാതൃകയ്ക്ക്‌ സഹകരണ എക്സ്‌പോയില്‍ നിറഞ്ഞ കൈയടി

“Manju”

സഹകരണപ്രസ്ഥാനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറുന്ന ഊരാളുങ്കല്‍ മാതൃകയ്ക്ക്‌ സഹകരണ എക്സ്‌പോയില്‍ നിറഞ്ഞ കൈയടി. മേളയില്‍ ഏറ്റവും വലിയ സ്റ്റാളും ഊരാളുങ്കല്‍ തൊഴില്‍ കരാര്‍ സഹകരണസംഘത്തിന്റേതാണ്‌. നാല്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ ഊരാളുങ്കല്‍ സംഘത്തെയും അനുബന്ധ സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നത്‌. യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്, കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്റ്റ്‌ വില്ലേജ്‌, മാറ്റര്‍ ലാബ്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്‌ കണ്‍സ്ട്രക്‌ഷന്‍ എന്നിവ സന്ദര്‍ശകര്‍ക്ക്‌ പരിചയപ്പെടാം. അന്താരാഷ്ട്ര ശ്രദ്ധനേടിയ വികസനപദ്ധതികള്‍ അടുത്തറിയാനും അവസരമുണ്ട്‌.

യുഎല്‍ ടെക്‌നോളജി 
സൊല്യൂഷന്‍സ്
അഭ്യസ്തവിദ്യര്‍ക്ക് പുതിയ തൊഴില്‍മേഖല കണ്ടെത്താന്‍ യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്‌ സഹായമാകും. റിമോട്ട് സെന്‍സിങ്ങിന്റെ സഹായത്തോടെ വികസനത്തിന്‌ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. റിമോട്ട് സെന്‍സിങ്‌, ജിഐഎസ്, ജിയോളജി, ജിയോഗ്രഫി തുടങ്ങിയവ ഉപയോഗിച്ചാണ്‌  പ്രവര്‍ത്തനങ്ങള്‍.
ക്രാഫ്റ്റ് വില്ലേജ്‌
വിനോദസഞ്ചാരമേഖലയില്‍ കരകൗശല കലാസൃഷ്ടികളുടെ നിര്‍മാണമാണ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്റ്റ് വില്ലേജില്‍ പ്രധാനം. കോവളത്ത്‌ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വില്ലേജില്‍ കരകൗശല വിദഗ്ധര്‍ക്ക് കലാസൃഷ്ടികള്‍ നിര്‍മിക്കാം. ഉല്‍പ്പാദനവും വിപണനവും പരിശീലനവുമുണ്ട്‌. കരകൗശലവസ്തുക്കള്‍ എക്സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ 
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്‌ കണ്‍സ്ട്രക്‌ഷന്‍സ്‌ നിര്‍മാണമേഖലയില്‍ വിദഗ്ധപഠനത്തിന്‌ സൗകര്യമൊരുക്കുകയാണ്‌ കൊല്ലം ചവറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്‌ കണ്‍സ്ട്രക്‌ഷന്‍. 20 കോഴ്സുകളിലായി എഴുന്നൂറുപേര്‍ പഠിക്കുന്നുണ്ട്‌. കോഴ്സുകള്‍ക്ക്‌ 23,000 മുതല്‍ 1.68 ലക്ഷം രൂപവരെയാണ്‌ ഫീസ്‌.

Related Articles

Back to top button