ErnakulamKeralaLatest

മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

“Manju”

കൊച്ചി: ഭാരത് ബയോടെക്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് വാങ്ങിയ വാക്‌സിന്‍ കൊച്ചിയിലെത്തി. മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിയത്. വാക്‌സിന്‍ എത്തിയതോടെ, സംസ്ഥാനത്ത് പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് ഒന്നുമുതലാണ് രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 ശതമാനം വാക്‌സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച്‌ വില കൊടുത്ത് വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ചാണ് ഇന്ന് കേരളത്തില്‍ എത്തിയത്. 18 നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് ഇടയില്‍? ഗുരുതര രോഗം ഉള്ളവര്‍ക്കാണ് ആദ്യം പരിഗണന നല്‍കുക. കൂടാതെ സമൂഹവുമായി അടുത്തിടപഴകുന്നവര്‍ക്കും മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button