
മുംബൈ: മഹാരാഷ്ട്രയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര അകോലയിലാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണം നടന്നത്.
ഈ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
നിസാരകാര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അക്രമാസക്തമാകുകയായിരുന്നു. കൂടാതെ വന്‍ജനക്കൂട്ടം ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇവര്‍ ചില വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അകോല എസ്പി സന്ദീപ് ഘുഗെ പറഞ്ഞു. ജില്ല കലക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അകോല നഗരത്തില്‍ സെക്ഷന്‍ 144 നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അകോലയില്‍ ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ആക്കോട് ഫയല്‍ ഏരിയയിലെ ശങ്കര്‍ നഗറില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.