KeralaKottayamLatest

ലോറിക്കടിയിൽപ്പെട്ട് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു

“Manju”

ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ല്‍ തു​രു​ത്തി ബി​എ​സ്‌എ​ന്‍​എ​ലി​നു സ​മീ​പം ടോ​റ​സ് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പ​ന​ച്ചി​ക്കാ​വ് സ്വ​ദേ​ശി ര​തീ​ഷ് ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 10.10-നാ​ണ് അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കുമ്പോള്‍ ഇ​തേ​ദി​ശ​യി​ല്‍ പോ​യ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വ് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ലോ​റി ഇ​യാ​ളു​ടെ മേ​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ഫ​യ​ര്‍​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി റോ​ഡ് വൃ​ത്തി​യാ​ക്കി. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related Articles

Back to top button