IndiaLatest

ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം

“Manju”

ന്യൂഡല്‍ഹി: ഭൗമോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വരെ ചെന്ന് മിസൈലുകളെ ചെറുക്കാന്‍ ശേഷിയുള്ള പ്രഥമ ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ച്‌ ഇന്ത്യ. രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബി.എം.ഡി) ദൗത്യത്തിന്റെ ഭാഗമാണിത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഇന്ത്യയും എത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലോങ് റേഞ്ച് ആണവ മിസൈലുകളെയും അവാക്സ് അടക്കമുള്ള ശത്രു വിമാനങ്ങളെയും തടയാന്‍ ബി.എം.ഡി സംവിധാനത്തിനു കഴിയും.

പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് ഇന്ത്യന്‍ നാവികസേനയെയും പ്രതിരോധ ഗവേഷണവികസന ഓര്‍ഗനൈസേഷനെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. കരയില്‍ നിന്ന് തൊടുക്കുന്ന ബി.എം.ഡി സംവിധാനത്തിന്റെ പരീക്ഷണം നേരത്തെ തന്നെ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button