
പാലാരിവട്ടം (ഏറണാകുളം): ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ പഞ്ചവാദ്യം പുതിയ ബാച്ചിന് ഇന്നലെ (14/05/2023 ഞായറാഴ്ച) തുടക്കമായി. ഋഷി പ്രിയൻ യു, ശാന്തിദത്ത് എ.ആര്‍., ഗുരുനിശ്ചിതൻ എ.ആര്‍.എന്നീ ഗുരുകാന്തി അംഗങ്ങളാണ് പുതിയ ബാച്ചില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ക്ലാസ്സുകള്‍ക്ക് രാകേഷ് കലൂർ നേതൃത്വം നൽകും. പരിശീലനത്തിന് തുടക്കം കുറിച്ച ചടങ്ങ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമിജനസമ്മതൻ ജ്ഞാനതപസ്വി, ജനനി വിനയ ജ്ഞാനതപസ്വി, *തുടങ്ങിയവർ മഹനീയ സാന്നിദ്ധ്യമായെത്തിയ ചടങിൽ ആശ്രമം അഡ്വൈസറി ബോഡ് അഡ്വൈസര്‍(ലാ) അഡ്വ. കെ.സി.സന്തോഷ് കുമാർ, അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) ആർ. സതീശൻ, ആശ്രമം ഏരിയ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.എസ്. പുഷ്പരാജ്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി പ്രതിനിധി കെ.വി.ഹലിൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.