KeralaLatest

പ്ലാറ്റ്ഫോമിൽ നിരത്തിയിട്ട സിറ്റിങ്ങ് സീറ്റുകളിൽ പെയിന്റിംഗ് മാസ്റ്ററായി സ്റ്റേഷൻ മാസ്‌റ്റർ

“Manju”

പി.വി.എസ്

മലപ്പുറം: ലോക്ഡൗൺ കാരണം ആളൊഴിഞ്ഞ കുറ്റിപ്പുറം റെയിൽവെ സ്‌റ്റേഷനിലെ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ തുരുമ്പെടുക്കാൻ തുടങ്ങിയതോടെ സ്റ്റേഷൻ മാസ്റ്റർ സുരേഷ് പീറ്റർ തന്റെ ആശയം പുറത്തെടുത്തു .സ്റ്റേഷനിൽ വെറുതെയിരിക്കുന്ന സമയങ്ങളിൽ യാത്രക്കാരുടെ സീറ്റുകൾക്ക് ചായം പൂശി മോടി കൂട്ടുക .പിന്നെ ലേറ്റായില്ല സൂപ്പർഫാസ്റ്റ് വേഗതയിൽ ഷാജി പീറ്ററും ജീവനക്കാരും ചേർന്ന് സ്വന്തം ചെലവിൽ പെയിന്റ് വാങ്ങി ജോലി സ്റ്റാർട്ട് ചെയ്തു .കുറ്റിപ്പുറം സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കായി 30 സീറ്റുകളാണുള്ളത് .ലോക് ഡൗൺ കാരണം ട്രെയിനുകൾ ഓടാതായതോടെയാണ് ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സീറ്റുകളെല്ലാം തുരുമ്പെടുക്കാനാരംഭിച്ചത് .റെയിൽവെയുടെ അറ്റകുറ്റപ്പണികൾക്ക് കാലതാമസം ഉണ്ടാകുമെന്നതിനാൽ ജീവനക്കാർ തന്നെ രംഗത്തിറങ്ങിയത് .ഗുഡ്സ് ട്രെയിനുകൾ കടന്നുപോകുമ്പോൾ മാത്രമാണ് സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർക്ക് ജോലിയിലുള്ളൂ .വെറുതെയിരിക്കുന്ന ബാക്കി സമയത്താണ് ഇത്രയും കസേരകൾ കറുപ്പ് ചായം നൽകി ഭംഗിയാക്കിയത് .എറണാകുളം സ്വദേശിയായ സ്റ്റേഷൻ മാസ്റ്റർ നാല് വർഷം മുമ്പാണ് കുറ്റിപ്പുറം സ്റ്റേഷനിലെത്തിയത് .
ഫോട്ടോ ക്യാപ്ഷൻ: കുറ്റിപ്പുറം റെയിൽവെ സ്‌റ്റേഷനിലെ സീറ്റുകൾക്ക് ചായം പൂശി ഭംഗിയാക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഷാജി പീറ്റർ

Related Articles

Leave a Reply

Back to top button