IndiaLatest

മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജിയുടെ പേര് നല്‍കും

“Manju”

 മുംബൈ തീരദേശ റോഡിന് ഛത്രപതി സാംബാജി മഹാരാജാവിന്റെ പേര് നല്‍കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ഛത്രപതി സാംബാജി മഹാരാജ് ജയന്തി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈയില്‍ നടപ്പിലാക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസനപദ്ധതിയാണ് തീരദേശ റോഡ് നിര്‍മാണം. 2023 നവംബറോടെ മുഴുവന്‍ തീരദേശ റോഡ് പദ്ധതിയും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി 3200 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

മെയ് 23 മുതല്‍ 25 വരെ മുംബൈയില്‍ നടക്കാനിരിക്കുന്ന ജി-20 രണ്ടാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് (ഡിആര്‍ആര്‍ഡബ്ല്യുജി) മീറ്റിംഗില്‍ മുംബൈ തീരദേശ റോഡിനെ കുറിച്ച്‌ മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡിആര്‍ആര്‍ഡബ്ല്യുജി ജി-20 പ്രതിനിധികള്‍ക്ക് മുന്നില്‍ പദ്ധതിയ്‌ക്കായി സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button