KeralaLatest

മദ്യപിച്ച്‌ ലക്കുകെട്ട് കയറിവരുന്ന ഭര്‍ത്താവ്; പൊറുതി മുട്ടിയ ഭാര്യ പരിഹാരമായി കണ്ടെത്തിയവഴി വൈറല്‍

“Manju”

മദ്യപിച്ച്‌ ലക്കുകെട്ട് ദിവസം വീട്ടിലേക്ക് കയറി വന്ന് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റിയ ഭാര്യയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആഗ്ര സ്വദേശിനിയുടേതാണ് ഈ അപൂര്‍വ്വ കഥ. ദിവസവും മദ്യപിച്ച്‌ ബോധമില്ലാതെയാണ് അയാള്‍ വന്നിരുന്നതെന്നും എന്നും വഴക്കിടുമായിരുന്നുവെന്നും യുവതി പറയുന്നു. മദ്യപാനമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഭര്‍ത്താവിനെ പറഞ്ഞുമനസിലാക്കാന്‍ അവള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആരും ഇതുവരെ പ്രയോഗിക്കാത്ത വിദ്യ തന്നെ അവള്‍ക്ക് പയറ്റേണ്ടി വന്നു.

മദ്യപിച്ച്‌ ലക്കുകെട്ടതായി ഭാര്യ അഭിനയിക്കാന്‍ തുടങ്ങി. ബോധമില്ലാതെ സംസാരിക്കുകയും വഴക്കിടുകയും ചെയ്തു. ഭര്‍ത്താവ് പെരുമാറിയിരുന്നതുപോലെ ഭാര്യ പെരുമാറാന്‍ ആരംഭിച്ചു. മദ്യപിച്ച്‌ എന്നും വഴക്കിടാന്‍ തുടങ്ങി. ഭര്‍ത്താവ് മദ്യപിക്കുന്ന ദിവസം ഭാര്യയും മദ്യപിച്ചിട്ടുണ്ടാകുമെന്ന അവസ്ഥയായി. ഭാര്യയുടെ മദ്യപാനം മൂലം ശല്യവും നാണക്കേടുമായപ്പോള്‍ ഒടുവില്‍ ഫാമിലി കൗണ്‍സിലിങ് സെന്ററിനെ സമീപിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു.

മദ്യപാനിയാണെന്നും വലിയ ഉപദ്രവമാണെന്നും കൗണ്‍സിലിങ് സെന്ററില്‍ ഇരുവരും പരസ്പരം ആരോപിച്ചു. മദ്യപിച്ച്‌ ബോധമില്ലാതെ നില്‍ക്കുന്ന ഭാര്യ ഭര്‍ത്താവിനെ ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അയാള്‍ കൗണ്‍സിലിങ് സെന്ററില്‍ സമര്‍പ്പിച്ചു. മദ്യപാനം മൂലം ഭാര്യ തന്റെ കുടുംബത്തിന് മാനഹാനി വരുത്തി വയ്‌ക്കുന്നതായും അവളുടെ മദ്യപാനം കൊണ്ട് പൊറുതി മുട്ടിയതായും ഭര്‍ത്താവ് അറിയിച്ചു.

ഇതോടെ തന്റെ നാടകം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഭാര്യ. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതരോട് ഭാര്യ വെളിപ്പെടുത്തി. ദിവസവും മദ്യപിച്ച്‌ ലക്കുകെട്ട് ബോധമില്ലാതെ കയറി വന്ന് വഴിക്കിടുന്ന ഭര്‍ത്താവിനെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കിപ്പിക്കാനും കുടുംബത്തെ എത്രമാത്രം ബാധിക്കുന്നുവെന്ന് ബോധിപ്പിക്കാനും വേണ്ടി സ്വയം മദ്യപാനിയായി അഭിനയിക്കുകയായിരുന്നു താനെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ കാര്യം മനസിലാക്കിയ അധികൃതര്‍ ഒരു കരാര്‍ എഴുതി ഇരുവരെയും അതില്‍ ഒപ്പുവപ്പിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ മദ്യപിക്കൂവെന്ന കരാറിലാണ് ഭര്‍ത്താവ് ഒപ്പുവച്ചത്. കൂടാതെ ഭാര്യയുമായി അനാവശ്യമായി വഴിക്കിടില്ലെന്നും തര്‍ക്കമുണ്ടാക്കില്ലെന്നും അയാള്‍ ഉറപ്പുതരികയും ചെയ്തു

 

Related Articles

Back to top button