IndiaLatest

ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം

“Manju”

Image result for ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം

ശ്രീജ.എസ്

രാജ്യത്ത് ഇന്‍ഷുറന്‍സ് പോളിസികളും ഇലക്‌ട്രോണിക് രൂപത്തില്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാന്‍ പദ്ധതി. ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) പോളിസികള്‍ ഡിജിറ്റലാക്കുമെന്ന് പ്രഖ്യാപിച്ചു.

പോളിസി രേഖകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകും. ക്ലെയിം വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കാര്‍ രജിസ്‌ട്രേഷന്‍, സ്‌കൂള്‍കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാന്‍ സൗകര്യം ഡിജിലോക്കറിലുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ലോക്കറില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റുരേഖകളും ഷെയര്‍ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

വെബിലോ, മൊബൈല്‍ ആപ്പിലോ രേഖകള്‍ സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കര്‍. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ലോഗിന്‍ ചെയ്ത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ് .

Related Articles

Back to top button