Uncategorized

ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; എൻഐഎ അന്വേഷണം വേണം : മീനാക്ഷി ലേഖി

“Manju”

ന്യൂഡൽഹി : വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവും എംപിയുമായ മീനാക്ഷി ലേഖി. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പരസ്പരം ബന്ധമുണ്ടെന്നും ലേഖി പറഞ്ഞു. നന്ദുവിന്റെ കൊലപാതകത്തിൽ പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു എംപിയുടെ പ്രതികരണം.

പ്രതികളെ പിടിക്കുന്ന കാര്യത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. അതിനാൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ലേഖി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയായിരുന്നു വലയാർ സ്വദേശി നന്ദുവിനെ മതഭീകരവാദികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button