Uncategorized

139 വർഷം പഴക്കമുള്ള വീട് ഉയർത്തിമാറ്റി, ചെലവഴിച്ചത് 400,000 ഡോളർ

“Manju”

കാലിഫോർണിയ: വീട് പൊളിച്ചുമാറ്റി പുതിയ വീട് നിർമ്മിക്കുന്നതൊക്കെ ഇപ്പോൾ പഴഞ്ചൻ രീതിയായിരിക്കുകയാണ്. ഇനി ഉടമയ്ക്ക് ഇഷ്ടമുള്ള ഇടത്തേക്ക് വീട് ഉയർത്തിമാറ്റാം. ടെക്‌നോളജികൾ അത്രത്തോളം വളർന്നിരിക്കുന്നു. ഇത്തരത്തിൽ 139 വർഷം പഴക്കമുള്ള വിക്ടോറിയൻ വീട് ഉയർത്തിമാറ്റുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സാൻഫ്രാൻസിസ്‌കോയിലാണ് സംഭവം. 807 ഫ്രാങ്ക്‌ലിൻ സ്ട്രീറ്റിൽ നിന്നും 635 ഫുൾട്ടൻ സ്ട്രീറ്റിലേക്കാണ് വീട് ഉയർത്തിമാറ്റിയത്. ഇതിനായി ഉടമ ചിലവഴിച്ചത് 400,000 ഡോളറും.

വീട് സാൻഫ്രാൻസിസ്‌കോ തെരുവുകളിലൂടെ നീങ്ങി പോകുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 5170 ചതുരശ്രയടിയുള്ള വീട് നീക്കാനായി വഴിയരികിലുണ്ടായിരുന്ന മരങ്ങൾ വെട്ടിയൊതുക്കിയിരുന്നു. 800 വർഷം പഴക്കമുള്ള മരങ്ങൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

ആറ് കിടപ്പുമുറികളും മൂന്ന് ബാത്ത്‌റൂമുകളുമാണ് ഈ വീടിനുള്ളത്. എട്ട് വർഷങ്ങൾക്ക് മുൻപ് ഈ വീട് വാങ്ങിയ വ്യക്തി അന്ന് മുതൽ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് ഒടുവിൽ വീട് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്. അധികൃതരുടെ അനുമതിയും ഇതിനായി അദ്ദേഹം തേടിയിരുന്നു.

Related Articles

Check Also
Close
Back to top button