KeralaLatest

സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകള്‍ റദ്ദാക്കി

“Manju”

kerala train service change in kerala some train cancelled and rescheduled  | സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി ; ചില ട്രെയിനുകൾക്ക് നിയന്ത്രണം  | Mangalam
തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.
15 ട്രെയിനുകള്‍ ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
ട്രെയിനുകള്‍ക്ക് നിയന്ത്രണം
ഈ ട്രെയിനുകള്‍ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തൂ
കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്,
നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുള്ളൂ.
ഈ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്,
വഞ്ചിനാട് എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
1 )ഗരീബ് രഥ് എക്സ്പ്രസ് റദ്ദാക്കി.
2 )പരശുറാം എക്സ്പ്രസ് റദ്ദാക്കി.
3 ) കൊല്ലം എറണാകുളം മെമു റദ്ദാക്കി.
4 )എറണാകുളം കൊല്ലം മെമു റദ്ദാക്കി.
5 ) എറണാകുളം കായംകുളം മെമു റദ്ദാക്കി.
6 )കൊല്ലം കോട്ടയം മെമു റദ്ദാക്കി.
7 )എറണാകുളം കൊല്ലം സ്പെഷ്യല്‍ മെമു റദ്ദാക്കി.
8 ) കോട്ടയം കൊല്ലം മെമു സര്‍വീസും റദ്ദാക്കി.

Related Articles

Back to top button