InternationalLatest

നരേന്ദ്ര മോദിക്ക് ഫിജി സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്കാരം

“Manju”

ഫോറം ഫോര്‍ ഇന്ത്യപസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍( എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്കാരം.

കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഫിജിപുരസ്‌കാരമാണ് മോദിക്ക് ഫിജിയന്‍ പ്രധാനമന്ത്രി സിറ്റിവേനി റബുക സമ്മാനിച്ചത്. ഫിജി പൗരന്മാര്‍ അല്ലാത്തവര്‍ക്ക് വളരെ അപൂര്‍വമായാണ് ഈ പുരസ്കാരം നല്‍കാറുള്ളത്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളില്‍ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നല്‍കുന്ന പതിവില്ലെങ്കിലും അതിന് വിപരീതമായി എല്ലാ ആചാരങ്ങളോടും കൂടിയ വരവേല്‍പ്പാണ് പാപ്പുവ ന്യൂ ഗിനിയയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Related Articles

Back to top button