IndiaLatest

കര്‍ണാടകയിലെ സ്പീക്കര്‍ സ്ഥാനത്തേക്ക് മലയാളി

“Manju”

മലയാളിയായ കോണ്‍ഗ്രസ് എംഎല്‍എ യു.ടി.ഖാദര്‍ കര്‍ണാടകയില്‍ സ്പീക്കറാകും. ഹൈക്കമാൻഡ് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഖാദര്‍ കഴിഞ്ഞ നിയമസഭയില്‍ ഉപപ്രതിപക്ഷ നേതാവായിരുന്നു.

കര്‍ണാടകയില്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്നു സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും യു.ടി.ഖാദര്‍. കാസര്‍കോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ യു.ടി.ഖാദര്‍ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എംഎല്‍എയാണ്.

കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാലയും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഖാദറുമായി ചര്‍ച്ച നടത്തി. ഖാദര്‍ ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ആര്‍.വി.ദേശ്പാണ്ഡെ, എച്ച്‌.കെ.പാട്ടീല്‍, ടി.ബി.ജയചന്ദ്ര, ബസവരാജ് രായറെഡ്ഡി, ബി.ആര്‍.പാട്ടീല്‍, കെ.എൻ.രാജണ്ണ തുടങ്ങിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും നേരത്തെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നു.

Related Articles

Back to top button