KeralaLatest

ബേബി ക്രഷില്‍ നിന്ന് എല്‍.കെ.ജി.യിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് യാത്ര അയപ്പ് നല്‍കി.

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ബേബി ക്രഷില്‍ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് പോകുന്ന കുരുന്നുകള്‍ക്ക് സ്നേഹ സമ്മാനം നല്‍കി യാത്ര അയച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗവേണിംഗ് കമ്മറ്റി ചുമതലക്കാർ, ഏരിയ കമ്മറ്റി ചുമതലക്കാരും കുട്ടികളുടെ മാതാപിതാക്കളും യാത്ര അയപ്പ് ചടങ്ങില്‍ പങ്കെടുത്തു. ശാന്തഗിരി മാതൃമണ്ഡലത്തിന്റെ യൂണിറ്റായിട്ടാണ് ശാന്തിഗിരി കരുണ ബേബി ക്രഷ് പ്രവര്‍ത്തിക്കുന്നത്. 14 കുട്ടികളാണ് എല്‍.കെ.ജി.യിലേക്ക് പോകുന്നത്.

ജനനി പ്രമീള ജ്ഞാന തപസ്വിനിയില്‍ നിന്നും കുട്ടികള്‍ ഉപഹാരം ഏറ്റുവാങ്ങുന്നു

Related Articles

Back to top button