LatestThiruvananthapuram

നെടുമുടിക്കായി കവിതയെഴുതി ഭാര്യ

“Manju”

തിരുവനന്തപുരം : മലയാളത്തിന്റെ മഹാനടന്മാരിലൊരാളായ നെടുമുടി വേണുവിന്റെവേര്‍പാടിന് ഒരാണ്ടായപ്പോള്‍ അദ്ദേഹത്തിന് കവിതയിലൂടെ അശ്രുപൂജ അര്‍പ്പിച്ച് ഭാര്യ സുശീല വേണു. ഇന്നലെ (11-10-2022) തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വയലാര്‍ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലായിരുന്നു രാവിലുറങ്ങാതെ എന്ന് ആരംഭിക്കുന്ന സ്വപ്നദര്‍ശ്യം എന്ന കവിത സുശീല ആലപിച്ചത്. ജീവിതത്തില്‍ ആദ്യമായാണ് കവിത എഴുതുന്നതെന്നും ഇത് അദ്ദേഹത്തിനുള്ള സമര്‍പ്പണമാണെന്നും അവര്‍ പറഞ്ഞു. ഇത്രയും പ്രതിഭാധനനായ വ്യക്തിയുടെ കൂടെയാണ് താൻ ജീവിച്ചതെന്ന് അന്നൊന്നും തേന്നിയിരുന്നില്ലെന്നും സുശീല വേദനയോടെ സ്മരിച്ചു.

Related Articles

Back to top button