IndiaLatest

ഇര്‍ഫാന്‍ പത്താന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസുഫ് പത്താനും പിന്നാലെ മുന്‍ താരം ഇര്‍ഫാന്‍ പത്താനും കോവിഡ് 19 ബാധിച്ചു. റോഡ‍് സേഫ്റ്റി സീരിസില്‍ കളിച്ച നാലാമത്തെ കോവിഡ് ബാധിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ്സ് താരമാണ് ഇര്‍ഫാന്‍ പത്താന്‍.

നേരത്തേ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എസ് ബദരീനാഥ്, യൂസഫ് പത്താന്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതനായ കാര്യം ഇര്‍ഫാന്‍ ഖാന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ലക്ഷണങ്ങളൊന്നും ഇല്ലെന്ന് വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ അറിയിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഇര്‍ഫാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നല്ല ആരോഗ്യം ആശംസിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന പോസ്റ്റില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഇര്‍ഫാന്‍ ഖാന്‍ നിര്‍ദേശിക്കുന്നു.

Related Articles

Back to top button