IndiaLatest

ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവിക് വിക്ഷേപിച്ച് ഐഎസ്ആർഒ

“Manju”

ചെന്നൈ; നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചു. രാവിലെ 10.42നു രണ്ടാം വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്.

ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാംതലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്. നിർണായകമായ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചു തുടങ്ങി. രണ്ടുഘട്ടത്തിലെ വേർപെടൽ വിജയകരമാണെന്നും ഇതുവരെ നടപടികളെല്ലാം കൃത്യമാണെന്നും ഐഎസ്ആർഒ അറിയിച്ചു.

Related Articles

Back to top button