ErnakulamKeralaLatest

നവപൂജിതം എറണാകുളം സമ്മേളനം വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

“Manju”

എറണാകുളം : ശാന്തിഗിരി നവപൂജിതം പ്രാർത്ഥനാ സമ്മേളനം സെപ്തംബര്‍ 12ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാം ജന്മദിനപൂജിത സമർപ്പണം നവപൂജിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് സമ്മേളനം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓൺലൈനായാണ് പരിപാടി നടന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ഇതിൽ പങ്കെടുത്തു.

എറണാകുളത്ത് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ രാവിലെ 5 മണിക്ക് ആരാധന,6 മണിക്ക് ആരാധന, പുഷ്പാഞ്ജലി, 12 മണിക്ക് സ്പെഷ്യൽ ഗുരുപൂജ, വൈകീട്ട് 7 മണിക്ക് ദീപ പ്രദക്ഷിണം എന്നിവ നടന്നു.

നവപൂജിതത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ നാലു പ്രാർത്ഥനാ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.പാലാരിവട്ടത്ത് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വിയും മൂവാറ്റുപുഴയിൽ സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വിയും പറവൂരിൽ ജനനി തേജസ്സി ജ്ഞാനതപസ്വിനിയും പള്ളുരുത്തിയിൽ കോർഡിനേറ്റർ അനൂപ് റ്റി.പിയും നേതൃത്വം നൽകി. പി.ടി.തോമസ് എം.എല്‍.എ., മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

അഡ്വ. കെ. സി. സന്തോഷ് കുമാർ, ആർ.സതീശൻ, വേണുഗോപാലൻ പി. കെ., ക്യാപ്. മോഹൻദാസ് കെ. , ഡോ. കിഷോർരാജ് , പി. ജി. രവീന്ദ്രൻ, പുഷ്പരാജ് ബി.എസ്,രാധാകൃഷ്ണന്‍ പാറപ്പുറം, പളനിയപ്പന്‍ എസ്.പി., അഡ്വ.ചന്ദ്രലേഖ കെ.കെ, അഖിൽ ജെ.എൽ എന്നിവർ സമ്മേളനങ്ങളിൽ സംബന്ധിച്ചു.

Related Articles

Back to top button