IndiaLatest

വ്യോമസേനയുടെ ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കിയത് പാടത്ത്

“Manju”

ഭോപ്പാല്‍: വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ പരിശീലന പറക്കലിനിടെ അടിയന്തമായി നിലത്തിറക്കി. വ്യോമസേനയുടെ അപ്പാച്ചെ എഎച്ച്‌-64 ഹെലികോപ്‌റ്ററാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് നിലത്തിറക്കിയത്. ഒരു കൃഷിസ്ഥലത്താണ് ഹെലികോപ്‌റ്റര്‍ ലാൻഡ് ചെയ്‌തത്. പരിശീലന സെഷൻ പുരോഗമിക്കുന്നതിനിടെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായതെന്നും വ്യോമസേന ഉദ്യോഗസ്ഥരുടെ സുരക്ഷയുറപ്പാക്കാൻ വേറൊരു ഹെലികോപ്റ്ററും സ്ഥലത്തെത്തിയെന്നുമാണ് പൊലീസ് നല്‍കിയ വിവരം. നിലവില്‍ ഹെലികോപ്റ്ററിലെ എല്ലാവരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ കോമ്ബാറ്റ് ഹെലികോപ്‌റ്ററാണ് അപ്പാച്ചെ എഎച്ച്‌-64. നിലവില്‍ 22 എണ്ണമാണ് ഇന്ത്യയ്‌ക്ക് സ്വന്തമായുള്ളത്. ബോയിംഗുമായുള്ള 2020ലെ കരാര്‍ പ്രകാരം ആറെണ്ണം കൂടി എത്താനുണ്ട്.

Related Articles

Back to top button