KeralaLatestThiruvananthapuram

ലോകപരിസ്ഥിതി ദിനത്തില്‍ തെങ്ങിന്‍ തൈ നട്ട് ശാന്തിഗിരി അഗ്രിക്കള്‍ച്ചര്‍

“Manju”

 

പോത്തന്‍കോട് : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശാന്തിഗിരി റിസര്‍ച്ച് സോണ്‍ ഗേറ്റ് നമ്പര്‍ 1ല്‍ വൃക്ഷതൈ നട്ടുശാന്തിഗിരി അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചത്. ഇന്ന് (2023 ജൂണ്‍ 5) തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി തെങ്ങിന്‍ തൈ നട്ടുകൊണ്ടാണ് ലോക പരിസ്ഥിതി ദിനം ശാന്തിഗിരിയില്‍ ഉദ്ഘാടനം ചെയ്തത്. ശാന്തിഗിരി അഗ്രിക്കള്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, അസിസ്റ്റന്റ് മാനേജര്‍ രത്നമ്മ കെ.എം., സൂപ്പര്‍ വൈസര്‍ സുനില്‍ പാറയ്ക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാണിക്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് തെങ്ങിന്‍ തൈ പരിസ്ഥിതി ദിനത്തില്‍ നട്ടത്.

 

 

Related Articles

Back to top button