IndiaLatest

മഹാമാരിക്ക് മുന്‍പുള്ള സാഹചര്യത്തിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി

“Manju”

ഡല്‍ഹി ;മഹാമാരിക്ക് മുന്‍പുള്ള സാഹചര്യത്തിലേക്ക് സുപ്രീംകോടതി മടങ്ങുന്നു.തിങ്കളാഴ്ച മുതല്‍ എല്ലാ കോടതികളിലും നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം പറയണമെങ്കില്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും സംവിധാനമൊരുക്കും.

നിലവില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് വാദം കേള്‍ക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയും വാദം കേള്‍ക്കുന്ന ഹൈബ്രിഡ് രീതിയിലാണ് സിറ്റിംഗ് നടക്കുന്നത്.

Related Articles

Back to top button