KeralaLatest

റെക്കാഡ് ഉയരത്തിൽ ഇ-വേ ബില്ലുകൾ

“Manju”

കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മികച്ച ഉണർവിലെന്ന് വ്യക്തമാക്കി ആഗസ്‌റ്റിൽ ഇവേ ബില്ലുകളിലുണ്ടായത് റെക്കാഡ് വർദ്ധന. ചരക്കുനീക്കത്തിന് മുന്നോടിയായി ജി എസ് ടി പോർട്ടലിൽ നിന്ന് ജനറേറ്റ് ചെയ്യേണ്ട അനിവാര്യ രേഖയാണ് ഇലക്‌ട്രോണിക് വേ (വേ)​ ബിൽ

സംസ്ഥാനങ്ങൾക്കിടയിൽ 50,​000 രൂപയ്ക്കുമേലും സംസ്ഥാനത്തിനുള്ളിൽ ഒരുലക്ഷം രൂപയ്ക്കുമേലും മൂല്യമുള്ള ചരക്കുനീക്കം നടത്തുമ്പോഴാണ് ഇതുവേണ്ടത്. സാമ്പത്തിക ഇടപാടുകൾ മെച്ചപ്പെടുമ്പോഴാണ് ഇവേ ബില്ലുകൾ കൂടുക. വേ ബില്ലുകളിലെ വർദ്ധന ആഭ്യന്തര സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്നതിന്റെ തെളിവായാണ് കേന്ദ്രസർക്കാർ കാണുന്നത്.

വേ ബില്ലുകൾ കൂടുമ്പോൾ ആനുപാതികമായി ജി എസ് ടി വരുമാനവും ഉയരും. കഴിഞ്ഞമാസം 7.82 കോടി ഇവേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടു. ഇത് എക്കാലത്തെയും ഉയരമാണ്. 2021 ആഗസ്‌റ്റിനേക്കാൾ 19 ശതമാനം അധികവുമാണ് .കഴിഞ്ഞ മാർച്ചിൽ ലഭിച്ച 1.68 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന ജി സ് ടി വരുമാനം, ആ മാസം ജനറേറ്റ് ചെയ്യപ്പെട്ടത് 7 81 കോടി ഇവേ ബില്ലുകളായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുനോക്കുമ്പോൾ ആഗസ്‌റ്റിലെ ഇടപാടുകളിൽ നിന്നായി സെപ്തംബറിൽ സമാഹരിക്കുന്ന ജി. എസ്. ടി വരുമാനം 1.5 ലക്ഷം കോടി രൂപ കടക്കാനോ പുതിയ ഉയരം കുറിക്കാനോ സാദ്ധ്യതയുണ്ട്.

കരുത്തായി ഉത്സവകാലം                                                                                                                                   വിപണിയിലെ ഉത്സവകാല ഡിമാൻഡാണ് ഇവേ ബില്ലുകളിലെ വർദ്ധനയ്ക്ക് സഹായകമായത്. വാഹന,​ ഇലക്‌ട്രോണിക്‌സ് വില്പനയിലുൾപ്പെടെ മികച്ച വളർച്ചയുണ്ട്.

 

Related Articles

Back to top button