Latest

38 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

“Manju”

ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയിൽ ഓപ്പറേഷനിടയിൽ വീരമൃത്യു വരിച്ച സൈനികന് ആദരവർപ്പിച്ച് ഇന്ത്യൻ സൈന്യം. ഹവൽദാർ ദർപൺ പ്രധാനിനാണ് സൈന്യം വീരോചിത വിട നൽകിയത്. 38 വർഷങ്ങൾക്ക് മുൻപ് ഓപ്പറേഷൻ മേഘദൂതിൽ വിന്യസിച്ചിരുന്ന സൈനികനായിരുന്നു പ്രധാൻ.

ഓപ്പറേഷനിടയിലുണ്ടായ ഹിമപാതത്തെ തുടർന്നാണ് സൈനികനെ കാണാതായത്. 38 വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ മാസമാണ് സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പാകിസ്താൻ ഉറ്റുനോക്കിയ പ്രധാന പോയിന്റായ 5965 പിടിച്ചെടുക്കാനുള്ള ചുമതല നൽകിയ ടീമിലെ അംഗമായിരുന്നു ഹവൽദാർ ധർപൺ. കുമയോൺ റെജിമെന്റിൽ നിന്നുള്ള ഒരു സംഘത്തെയാണ് അന്ന് പ്രദേശത്തേക്ക് അയച്ചത്. സിയാച്ചിൻ ഹിമാനി പിടിച്ചെടക്കാനുള്ള ഓപ്പറേഷൻ മേഘദൂതിന്റെ കീഴിലുള്ള ആദ്യ നടപടിയായിരുന്നു ഇത്.

ഇതിനിടെ ഹിമപാതത്തിൽ അകപ്പെട്ട് സെക്കൻഡ് ലെഫ്്റ്റനന്റ് പിഎസ് പുണ്ഡിർ ഉൾപ്പെടെയുള്ള 18 സൈനികർ വീരമൃത്യു കൈവരിച്ചിരുന്നു. 14 പേരുടെ മൃതദേഹമാണ് അന്ന് കണ്ടെത്തിയത്. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേനൽക്കാലത്ത് മഞ്ഞ് ഉരുകുമ്പോൾ സൈനികർക്കായി തിരച്ചിൽ നടത്താറുണ്ട്. അങ്ങനെ നടത്തിയ തിരച്ചിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button