

പോത്തൻകോട് : അഹമ്മദീയ മുസ്ലീം ജമാഅത്ത് ഭാരവാഹികൾ ഇന്ന് (9-06-2023) വെള്ളിയാഴ്ച വൈകിട്ട് 6.30 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ആശ്രമത്തിൽ സ്പിരിച്ച്വൽ സോൺ സന്ദർശനത്തിന് ശേഷം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി സത്യചിത് ജ്ഞാനതപസ്വി, ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജയപ്രഭ ജ്ഞാനതപസ്വി എന്നിവർ സന്ദർശക ടീമിനെ സ്പിരിച്ച്വൽ സോണിൽ സ്വീകരിച്ചു. അഹമ്മദീയ മുസ്ലീം ജമാഅത്ത് കേരളഘടകം പബ്ലിക് റിലേഷൻസ് സെക്രട്ടറി താഹിർ അഹമ്മദ്, തിരുവനന്തപുരം മിഷനറി ഇൻചാർജ് മുനവർ അഹമ്മദ്, അഹമ്മദീയ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മുസഫർ അഹമ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് നിസാർ, സെക്രട്ടറി റിനീസ് അഹമ്മദ്, ഡി.വൈ.എസ്.പി. ഹുസൈൻ എന്നിവരാണ് ആശ്രമം സന്ദർശിച്ചത്.