
കൊടുങ്ങല്ലൂര്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനാപകടത്തിനിടയാക്കിയ വാഹനം വിട്ടുകിട്ടണമെങ്കില്‍ ഗുരുതരമായ പരിക്കേറ്റ ഇരയ്ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി. കയ്പമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനാപകട ക്കേസിലാണ് കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍. ആഷ ഉത്തരവിട്ടത്.
കൊടുങ്ങല്ലൂര്‍ – ഗുരുവായൂര്‍ ദേശീയപാതയില്‍ കയ്പമംഗലം ബോര്‍ഡിനു സമീപം ബുള്ളറ്റ് യാത്രക്കാരന് ഗുരുതരപരിക്കേറ്റ സംഭവത്തിലെ ജീപ്പ് വിട്ടുകിട്ടാന്‍ ഉടമ നല്‍കിയ ഹര്‍ജിയിലാണ് വിധി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരയ്ക്കു വേണ്ടി അഡ്വ. കെ.ജെ. യദുകൃഷ്ണ കഴിമ്പ്രം, പദ്മ പ്രഭുല്‍ദാസ് എന്നിവര്‍ ഹാജരായി.