KeralaLatest

സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ടറിഞ്ഞു ; ഗിന്നസ് പക്രു

“Manju”

തിരുവല്ല: സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഗിന്നസ് പക്രു. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞുവെന്നാണ് താരം പറയുന്നത്. എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്നും സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാര്‍ പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാട് ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നുവന്ന ഇന്നോവ കാറിന്റെ പിന്നിലെ ടയറിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് നീങ്ങിയ കാറിന്റെ പിന്നിലെ ഗ്ലാസ് പൊട്ടി. ടയര്‍ പഞ്ചറായി. കൊച്ചിയിലേക്ക് പോവുകയായിരുന്നു പക്രു. തുടര്‍ന്ന് മറ്റൊരു കാറില്‍ അദ്ദേഹം യാത്ര തുടര്‍ന്നു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

സുഹൃത്തുക്കളെ …..                                                                                                                           ഇന്ന് രാവിലെ, = തിരുവല്ലയില്‍ വച്ച്‌ ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു. പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും SI ഹുമയൂണ്‍ സര്‍ നും, സുഹൃത്തായ മാത്യു നൈനാനും, വീട്ടിലെത്തിച്ച twins ഇവന്‍ന്റ്സ് ഉടമ ടിജുവിനും , നന്ദി. പ്രാര്‍ത്ഥിച്ചവര്‍ക്കും, എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.,,,                                                                   എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.

NB: സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു.

 

 

Related Articles

Back to top button