India

പേരിനൊപ്പം അമ്മയുടെ പേര് ചേർക്കാൻ എല്ലാ കുട്ടികൾക്കും അവകാശം

“Manju”

ന്യൂഡൽഹി: സ്വന്തം പേരിനൊപ്പം അമ്മയുടെ പേരു ചേർക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. പിതാവിന്റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്നു നിർബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരിന് പകരം തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

തന്റെ പേരു മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേർക്കാവൂ എന്നു അച്ഛന് നിർബന്ധിക്കാനാകില്ല. അമ്മയുടെ പേരിനൊപ്പം പെൺകുട്ടി സന്തോഷവതിയാണെങ്കിൽ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് രേഖ പള്ളിയുടേതാണ് പരാമർശം. പേര് മാറിയതിനാൽ ഇൻഷുറൻസ് തുക ലഭിക്കാൻ ബുദ്ധിമുട്ടുന്നെന്നറിയിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്.

കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ സ്വയം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരന്റെ, അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇതിനായി സ്‌കൂളിനെ സമീപിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Related Articles

Back to top button